കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

രാജപുരം: ജൂലൈ 21 നടക്കുന്ന കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ കൺവെൻഷൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടം ചെയ്തു. ബി രത്നാകരൻ നമ്പ്യാർ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.വി.കൃഷ്ണൻ, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ, പി.ജെ.സണ്ണി, ടോമി വാഴപ്പള്ളി, മിനിഫിലിപ്പ്, ജോസ് പുതുശ്ശോരിക്കാലയിൽ, സ്ഥാനാർഥി സണ്ണി അബ്രാഹം എന്നിവർ സംസാരിച്ചു. പി.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടോമി വാഴപ്പള്ളി (ചെയർമാൻ) ബി രത്നാകരൻ നമ്പ്യാർ, എച്ച്. ലക്ഷ്മണഭട്ട്, എ.യു.മത്തായി, മിനിഫിലിപ്പ് (വൈസ് ചെയർമാൻ), പി.കെ.രാമചന്ദ്രൻ (കൺവീനർ) , ഷാലുമാത്യു, ജോഷി ജോർജ്ജ്, എ.കെ.രാജേന്ദ്രൻ, കെ.ബി.രാഘവൻ (ജോ.കൺവീനർ) എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Leave a Reply