ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമയെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു
ഇരിയ: ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ബാലചന്ദ്രനെ ഒമ്നി വാഹനമിടിച്ച് കവർച്ചക്കു ശ്രമം, പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 മണിക്ക് ഇരിയയിൽ വെച്ചു പിന്നാലെ വന്ന കർണാടക രെജിസ്റ്റർ ഓംനി വാൻ
ബാലചന്ദ്രൻ സഞ്ചരിച്ച ബൈക്കിനെ തട്ടിത്തെറിപ്പിച്ച് ഒന്നരലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടാൻ ശ്രമം നടത്തിയത്. ചുള്ളിക്കരയിൽ നിന്നും കടയടച്ച് സ്വന്തം ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം. ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണ ബാലചന്ദ്രൻ നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷകരായെത്തിയത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമി സംഘം ഓമ്നി വാൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോയി. വിവരമറിഞ്ഞ ഉടനെ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഇതറിഞ്ഞ സംഘം മിനിവാൻ ഉപേക്ഷിച്ച്
പേരൂർ വളവിലെ പാറപുറത്തുള്ള കാട്ടിലേക്കു ഓടി രക്ഷപ്പെട്ടു. പുറം കാടുകളിൽ അന്വേഷിച്ചെങ്കിലും രാത്രി ഏറെ വൈകിയതിനാൽ ഉൾകാടുകളിലേക്ക് കയറാനായില്ല. ഓമ്നി വാൻ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു. ബാലചന്ദ്രനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു