സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.

സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍.

രാജപുരം: ബെംഗളൂരുവില്‍ കൊല്ലപ്പെട്ട പൈനിക്കരയിലെ സനു തോംസണിന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി മൂന്നംഗ സംഘം സനുവിനെ കുത്തികൊലപ്പെടുത്തിയത്. സനു തോംസണ്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിനരികില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ കൊലപാതക ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും അറസ്റ്റിലായത്. ബെംഗളൂരു നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായ മുന്ന് പ്രതികളും. സനുവിനെ അക്രമിച്ച് മോഷണം നടത്താനായിരുന്നു പ്രതികളുടെ ശ്രമം.

Leave a Reply