ജനിതക ശാസ്ത്രത്തിൻ്റെ നാൾവഴികൾ: സെമിനാർ നടത്തി.
രാജപുരം: ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ജോൺ ഗ്രിഗർ മെൻഡലിൻ്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജനിതക ശാസ്ത്രത്തിൻ്റെ നാൾവഴികൾ സെമിനാർ നടത്തി. അധ്യാപികയും കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറുമായ ജിൻസി മാത്യൂ സെമിനാറിന് നേതൃത്വം നൽകി. പ്രധാനധ്യാപിക കെ.ബിജി ജോസഫ് അദ്ധ്യക്ഷത വഹിച്ച സെമിനാറിന് കെ.മധുസൂദനൻ സ്വാഗതവും വി.കെ.കൊച്ചുറാണി നന്ദിയും പറഞ്ഞു