സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഇത്തവണയും നൂറു മേനി
രാജപുരം: തുടർച്ചയായി പതിനഞ്ചാം വർഷവും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2021-22 അധ്യയനവർഷത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 43 കുട്ടികളിൽ മുഴുവൻ കുട്ടികളും 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയാണ് തിളക്കമാർന്ന ഈ വിജയം കരസ്ഥമാക്കിയത്. പന്ത്രണ്ട് കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. വിജയികൾക്ക് സ്കൂൾ മാനേജ്മെന്റ് അഭിനന്ദനം അറിയിച്ചു