രാജപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്തിക്കും, സിപിഎമ്മിനും എതിരെ നടക്കുന്ന കള്ള പ്രചരണങ്ങള്‍ തുറന്നുകാട്ടുന്നതിനും, കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ ഉദാരാവല്ക്കരണ നയങ്ങള്‍ക്ക് എതിരെയും സംഘടിപ്പിക്കു സിപിഎം പനത്തടി ഏരിയ ജാഥക്ക് രാജപുരം ലോക്കലിലെ രാജപുരം, കൊട്ടോടി എന്നിവടങ്ങളില്‍ സ്വീകരണം നല്കി. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ സാബു അബ്രാഹം, ജാഥ മനേജര്‍ ഒക്ലാവ് കൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണന്, ജാഥ അംഗങ്ങളായ എം.സി.മാധവന്, ഷാലു മാത്യു എന്നിവര്‍ സംസാരിച്ചു. കെ.പി.പീറ്റര്‍ , ഇ.ആര്.രാജേഷ്, രാജു കൊട്ടോടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ അധ്യക്ഷത വഹിച്ചു. കെ.എം.ഹനീഫ സ്വാഗതം പറഞ്ഞു.