ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

രാജപുരം: ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയികൾ, സ്ക്കോളർഷിപ്പ് വിജയികൾ എന്നിവരെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ പി.എം.കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണും മദർ പി.ടി.എ പ്രസിഡണ്ടുമായ എം.പത്മകുമാരി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത അരവിന്ദൻ, മെമ്പർമാരായ കെ.കെ.വേണുഗോപാൽ, സി എൻ.മഞ്ജുഷ, സ്റ്റാഫ് സെക്രടറി ബി സി.ബാബു എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം.ഗോവിന്ദൻ സ്വാഗതവും എച്ച്.എം കെ .സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply