ഓണാഘോഷത്തിന് ലഭിച്ച സമ്മാനത്തുക കൈതാങ്ങിലേക്ക് നൽകി.

ഓണാഘോഷത്തിന് ലഭിച്ച സമ്മാനത്തുക കൈതാങ്ങിലേക്ക് നൽകി.

രാജപുരം: മുട്ടിച്ചരലിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പൂക്കള മത്സരത്തിനു ഒന്നാം സമ്മാനം ലഭിച്ച ഡോ: ഫാസിലയും സംഘവും സമ്മാനത്തുക കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് കാരുണ്യനിധിയായ കൈതാങ്ങിലേക്ക് നൽകി. വാർഡിലെ കാരുണ്യ പ്രവർത്തനങ്ങളിൽ വലിയ പിന്തുണയാണ് നാട്ടുകാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ സഹായം ഏറ്റുവാങ്ങി. വാർഡു സമിതി അംഗങ്ങളായ വിപിൻ, ശ്യാമൻ ബാലൂർ എന്നിവർ സംബന്ധിച്ചു

Leave a Reply