കാണാതായ ആളെ പാണത്തൂർ ചെമ്പേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാജപുരം: കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ കള്ളാർ വാണിയപ്പാടി കെ.കൃഷ്ണനെ പാണത്തൂർ ചെമ്പേരിയിൽ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പേരി തോടിനു സമീപമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്തിയത്. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.