ജോസഫ് കനകമൊട്ടയുടെ പേരില്‍ സാസ്കാരിക നിലയം സ്ഥാപിക്കണം
രാജപുരം: മലയോരത്തിന്റെ വികസന ശില്‍പ്പി ജോസഫ് കനകമൊട്ടയുടെ പേരില്‍ മലയോരത്ത് സാസ്കാരിക നിലയം സ്ഥാപിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസ്സ് ഫോറം പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി അധ്യക്ഷനായിരുന്നു. ജി.ശിവദാസന്‍, എ.കെ.രാജേന്ദ്രന്, സണ്ണി ജോസഫ്, പി.പ്രമോദ് കുമാര്‍, ഇ.ജി.രവി, സൂരേഷ് കൂക്കള്‍, രാജേഷ് കുമാര്‍, സജി ജോസഫ്, നൗഷാദ് ചുള്ളിക്കര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജി.ശിവദാസന്‍(പ്രസിഡന്റ്), സജി ജോസഫ്(വൈസ് പ്രസിഡന്റ്) സുരേഷ് കൂക്കള്‍(സെക്രട്ടറി), നൗഷാദ് ചുള്ളിക്കര(ജോ.സെക്രട്ടറി) ഇ.ജി.രവി(ട്രഷറര്‍).