ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു.

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, ജനശക്തി കർഷക സ്വയം സഹായ സംഘം, എ കെ ജി പുരുഷ സ്വയം സഹായ സം എന്നിവയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. ടി.വി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.അജിത്കുമാർ സമ്മാനദാനം നിർവ്വഹിച്ചു. വാർഡ് മെമ്പർ നിഷ അനന്തൻ എൽ എസ് എസ് , യു എസ് എസ് വിജയികളെ അനുമോദിച്ചു. ചിത്രകലാ അധ്യാപകൻ എ.വി.കുഞ്ഞികൃഷ്ണൻ മാസ്റ്ററെ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ആദരിച്ചു. നിജീഷ് കുമാർ ആശംസാ പ്രസംഗം നടത്തി.സി.രാജേന്ദ്രൻ സ്വാഗതവും പറഞ്ഞു. വിപിൻ ജോസി നന്ദിയും പറഞ്ഞു.

Leave a Reply