കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെതർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വെതർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

രാജപുരം: മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച വെതർ സ്റ്റേഷൻ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് എ.ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായിൽ, എം.കൃഷ്ണകുമാർ, പ്രിൻസിപ്പൽ വി.ജഹാംഗീർ , എസ് എം സി ചെയർമാൻ ബി. അബ്ദുള്ള, പിടിഎ വൈസ് പ്രസിഡന്റ് സി.കെ.ഉമ്മർ , കെ. അനിത, സ്കൂൾ ലീഡർ ഗിഫ്റ്റി സ്റ്റീഫൻ , കെ.രാധിക തുടങ്ങിയവർ സംസാരിച്ചു.
ചൂട് അളക്കാനുള്ള മെർക്കുറി തെർമോമീറ്റർ, താപനില, ആർദ്രത, മഴയുടെ തോത്, കാറ്റിന്റെ ദിശ എന്നിവ അളക്കാനുള്ള ഉപകരണം എന്നിവയാണ് സ്കൂളുകളിൽ സ്ഥാപിക്കുന്നത്. നീലേശ്വരം കോട്ടപ്പുറത്താണ് ജില്ലാതല ഉദ്ഘാടനം നടന്നത്. ജിയോഗ്രഫി ഒപ്ഷനൽ വിഷയമായുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും പ്രവർത്തനങ്ങളും മാത്രം പഠിച്ചിരുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ നേരിട്ട് പാഠ്യ വിഷയങ്ങൾ കണ്ടും ചെയ്തും പഠിക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

Leave a Reply