വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ്.
രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോഗ്രാം ഓഫീസർ കെ ജയരാജന്റെ നേതൃത്വത്തിൽ വീടുകളിൽ പഠനോപകരണങ്ങൾ എത്തിച്ചു നൽകി. ഉദയപുരം കോളനിയിലെ രണ്ട് വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ ശോചനീയാവസ്ഥയറിഞ്ഞാണ് സഹായങ്ങൾ നൽകിയത്. സ്കൂളിലെ ദിനാചരണചടങ്ങ് പി ടി എ പ്രസിണ്ടന്റ് എം.ഗണേശൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് പത്മനാഭൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രം ഓഫീസർ ജയരാജൻ സ്വാഗതവും ലീഡർ നന്ദന നന്ദിയും പറഞ്ഞ യോഗത്തിൽ ഹെഡ് മിസ്ട്രസ്റ്റ് രഞ്ജിനി , അധ്യാപകരായ അനീഷ്, സുജിത് എന്നിവർ സംസാരിച്ചു.