
കൊട്ടോടി സ്കൂളിൽ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ 74 ദിവസമായി നടന്നു വന്ന ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികളിൽ ടി.ജി.അനന്തകൃഷ്ണൻ , പെൺകുട്ടികളിൽ ആർ.നിവേദ്യ,യു പി വിഭാഗത്തിൽ ആൺകുട്ടികളിൽ കെ.അമർദീപ്, പെൺകുട്ടികളിൽ തേജ വിശ്വനാഥ് എന്നിവർ ജേതാക്കളായി. കായികാധ്യാപകൻ പ്രവീൺ കുമാർ, അധ്യാപകരായ സാലു ഫിലിപ്പ്, ബിനോയ് ഫിലിപ്പ്, കെ.അനിൽകുമാർ എന്നിവർ ചാമ്പ്യൻഷിപ്പിന് നേത്യത്വം നൽകി. കുട്ടികളുടെ ആവശ്യപ്രകാരം സ്കൂളിൽ ചെസ് അക്കാദമി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകർ.