ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കാലിച്ചാനടുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
രാജപുരം: കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളെ തുറന്നു കാണിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാലിച്ചാനടുക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാനും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നതിനും, മന്ത്രിമാരെ പിൻവലിക്കും എന്നൊക്കെയുള്ള ഗീർവാണം മുഴക്കുകയും ആർഎസ്എസ് നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്ന ഗവർണറുടെ രാജഭരണ താത്പര്യം കേരളത്തിൽ നടക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ താക്കീത് ചെയ്തു.
കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു
സിപിഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി.വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ജിജി ജോൺ, എൻ.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു