ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ.

രാജപുരം: ജനമൈത്രി പോലീസ്, പനത്തടി വയോജന പകൽ വിശ്രമകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതീരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന വിപത്തുകളേ കുറിച്ചും രാജപുരം സർക്കിൾ ഇൻസ്പെകടർ വി.ഉണ്ണികൃഷ്ണൻ ക്ലാസ്സെടുത്തു. വാർഡുമെമ്പർ സജിനിമോൾ അദ്ധ്യക്ഷത വഹിച്ച യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു. പനത്തടി ആയുർവ്വേദ ഡിസ്പെൻസറിയിലെ ഡോ.അജയകുമാർ കാൻസർ രോഗത്തേപ്പറ്റിയും ഡോ. മേഘ പല്ലിന്റെ പ്രാധാന്യത്തേപ്പറ്റിയും ക്ലാസ്സുകളെടുത്തു. സീനിയർ സിറ്റിസൺ സ്‌ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ്, തോമസ് ടി തയ്യിൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് പി.രാജൻ എന്നിവർ സംസാരിച്ചു കെയർഗിവർ ശാരിക സ്വാഗതവും ആന്റപ്പൻ നന്ദിയും പറഞ്ഞു.

Leave a Reply