പാണത്തൂർ സർക്കിൾതല മെമ്പർഷിപ്പ് ഉദ്ഘാടനം അയ്യങ്കാവ് നടന്നു.
രാജപൂരം : നേരിന് കാവലിരിക്കുക എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി പാണത്തൂർ സർക്കിൾതല ഉദ്ഘാടനം അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു.
ഐ.അബ്ദുൽ സലാം അയ്യങ്കാവ് കേരള മുസ്ലിം ജമാഅത്ത് മെമ്പർഷിപ്പും , ജംഷീദ് ചുള്ളിക്കര എസ് വൈഎസ് മെമ്പർഷിപ്പും സംഘടന നേതാക്കളിൽ നിന്നും ഏറ്റുവാങ്ങി. കെ.അബ്ദുല്ല ഹാജി, എസ് വൈ. എസ് കാഞ്ഞങ്ങാട് ഫൈനാൻസ് സെക്രട്ടറി ഷിഹാബുദീൻ അഹ്സനി, സർക്കിൾ കമ്മിറ്റി പ്രസിഡന്റ് അസ്അദ് നഈമി, അബ്ദുൽ റഹിമാൻ നൂറാനി, സർക്കിൾ സെക്രട്ടറി നൗഷാദ് ചുള്ളിക്കര, സർക്കിൾ സ്വാന്തനം സെക്രട്ടറി എ.ഹമീദ്. യൂണിറ്റ് കമ്മിറ്റി സെക്രട്ടറി എം.ജുനൈദ്, പ്രസിഡന്റ് എ.ഷംസുദ്ധീൻ എന്നിവർ സംബന്ധിച്ചു.