ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ഡേ രാജപുരത്ത് നടന്നു.
രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ഡേ രാജപുരത്ത് നടന്നു. രാജപുരം എസ് ഐ ഭാസ്കരൻ കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ വ്യക്തിഗത ചാമ്പ്യന്മാരായ ആരോൺ ടോം ജയൻ , സി.എം .അഷിത , ക്രിസ്റ്റോ സജി, ജെസേ ഒലിവർ എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു. കുട്ടികൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. ബ്ലൂ, യെല്ലോ , ഗ്രീൻ, റെഡ് , ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് , നാല് സ്ഥാനങ്ങൾ നേടി .പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് സുരേഷ് ഫിലിപ്പ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.