.
രാജപുരം: രാജ്യത്ത് കർഷക ആത്മഹത്യയും നാണ്യ വിലയിടിവും നിത്യ സംഭവമായിരിക്കുമ്പോൾ സംസ്ഥാന സർക്കാർ കർഷകർക്ക് നേരെ മുഖo തിരിഞ്ഞ് നിൽക്കുന്ന അവസ്ഥയാണെന്ന് ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ. കാർഷിക ഉൽപ്പെന്നങ്ങളുടെ വിലയിടിവിലും കർഷകർ നേരിടുന്ന പ്രശ്നനങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ പി സി സി യുടെ ആഹ്വാന പ്രകാരo ഈ മാസം 28 ന് കൃഷി ഭവനുകളിലേക്ക് കർഷകരെ അണി നിരത്തി മാർച്ച് സംഘടിപ്പിക്കും. കേരളത്തിൽ സാധാരണ കർഷകർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പി.കെ.ഫൈസൽ പറഞ്ഞു. ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ ജന ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് വാഹന പ്രചരണ ജാഥ ഡിസംബർ 7ന് നടത്താൻ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ മൺമറഞ്ഞുപോയ നേതാക്കന്മാരുടെ ഫോട്ടോ അനാച്ഛാദനവും നേതൃയോഗം ഉദ്ഘാടനവും ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.കെ.ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു .മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, ബി.അബ്ദുള്ള, പി.എ.ആലി, ബ്ലോക്ക് സെക്രട്ടറി പ്രസന്നകുമാർ , എൻ.ടി.വിൻസന്റ് , ബാലകൃഷ്ണൻ ചക്കിട്ടടുക്കം, മുരളി പനങ്ങാട്, കുഞ്ഞമ്പു നായർ ബളാൽ , ബാലകൃഷ്ണൻ മാസ്റ്റർ കൃഷ്ണൻ നായർ പനത്തടി, സജി പ്ലാച്ചേരി പുറത്ത്, മണ്ഡലം പ്രസിഡന്റുമാരായ എം.പി.ജോസഫ് , ബാലചന്ദ്രൻ അടുക്കം ജെയിംസ് പനത്തടി, എം.എം.സൈമൺ, മുൻ ബ്ലോക്ക് പ്രസിഡന്റ്മാരായ ബാബു കദളിമറ്റം, സോമി മാത്യു, ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.