പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം നടത്തി.
രാജപുരം : പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ 1983 – 92 കാലഘട്ടത്തിൽ സേവനം അനുഷ്ഠിച്ച ഫാ.മാത്യു മണിമലതറപ്പേൽ, ഫാ. ജോസഫ് കൊരട്ടിപറമ്പിൽ എന്നിവരുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം പനത്തടി സെന്റ ജോസഫ് ഫൊറോനാ ദേവാലയത്തിൽ നടന്നു. ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് പാലക്കിയിൽ ആമുഖപ്രസംഗം നടത്തി . ഫാ.മാത്യു മണിമലതറപ്പേൽ , ഫാ.ജോസഫ് കൊരട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു . ഇടവക ട്രസ്റ്റി വി.സി.ദേവസ്യ വടാന സ്വാഗതവും കോ-ഓർഡിനേറ്റർ തങ്കച്ചൻ ചാന്തുരുത്തിൽ നന്ദിയും പറഞ്ഞു . തുടർന്ന് മധുര പലഹാരവിതരണവും നടത്തി.