രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ ചുള്ളിക്കര ഗവ.എൽപി സ്കൂളിൽ ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്പെഷ്യൽ കെയർ സെന്ററിനു വീൽ ചെയറും പഠനോപകാരങ്ങളും നൽകി . ചടങ്ങിൽ വിജയ ലക്ഷ്മി ടീച്ചർ, ബി ആർ സി കാഞ്ഞൻങ്ങാട് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഓടയംച്ചാൽ പ്രസിഡന്റ് ടി.ടി.സജി ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ വിജയൻ , ക്ലബ് സെക്രട്ടറി പ്രിൻസ് ജോസഫ്, കെ.മോഹനൻ നായർ, പി.മണികണ്ഠ രാജ്, എം.തമ്പാൻ, സണ്ണി ജോസഫ്, കെ.എസ്.റോബിൻ എന്നിവർ സംബന്ധിച്ചു.