രാജപുരം: പൊടവടുക്കം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഫെബ്രുവരി 26 ന നടക്കുന്ന മഹാശനീശ്വര പൂജ , ലക്ഷം ദീപം സമർപണം എന്നിവയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കെ.ദാമോധരൻ ആർക്കിടെക്ട്, കൺവീനർ കെ.നാരായണൻ നായർ കപ്പാത്തിക്കാൽ , വർക്കിംങ്ങ് ചെയർമാൻ എ.നാരായണൻ നായർ , ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ് പി.നാരായണൻ നായർ , ഖജാൻജി വി.മാധവൻ നായർ , കോർഡിനേറ്റർ ബാലൻ മാസ്റ്റർ പരപ്പ, യു.എ.ഇ കമ്മിറ്റി പ്രതിനിധി എ.തമ്പാൻ നായർ പൊടവടുക്കം, പബ്ലിസിറ്റി ചെയർമാൻ എം.കെ. ഭാസ്കരൻ , കൺവീനർ എം.സുരേഷ് കോട്ടക്കുന്ന്, ക്ഷേത്രം സെക്രട്ടറി അഭിലാഷ് പുതിയ കണ്ടം, വേങ്ങയിൽ തറവാട് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ നായർ പേരടുക്കം എന്നിവർ അറിയിച്ചു.
26 ന് രാവിലെ 5.30 ന് നട തുറക്കൽ, 7 മണിക്ക് ഗണപതി ഹോമം, തുടർന്ന് മഹശനീശ്വരപൂജ, തുടർന്ന് പ്രസാദ വിതരണം . ഒരു മണിക്ക് അന്നദാനം, വൈകിട്ട് 6 മണിക്ക് ദീപാരാധന, ലക്ഷം ദീപം സമർപ്പണം, പായസ വിതരണം, 7 മണിക്ക് ഭജനയോടെ സമാപനം.