ബളാംതോട് ജി എച്ച് എസ് സ്കൂളിൽ ലോക ജലദിനമാചരിച്ചു.
രാജപുരം : ജി.എച്ച് എസ്.എസ്. ബളാംതോട് മാർച്ച് 22 ലോക ജലദിനം. തടയണ നിർമ്മിച്ചും , പക്ഷികൾക്കും , മറ്റു ജീവികൾക്കും കുടിവെള്ളമൊരുക്കിയും സ്കൂൾ ഇക്കോ ക്ലബ്ബും സ്കൗട്ട് ആൻഡ് ഗൈഡ്സും ജല ദിനം ആചരിച്ചു. കടുത്ത വേനൽ കാരണം നീരൊഴുക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന ചന്ദ്രഗിരി പുഴയുടെ കൈവഴിയിൽ തച്ചറക്കടവ് ഭാഗത്താണ് . സ്കൂളിലെ ഇക്കോ ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ മണൽ നിറച്ച ചാക്കുപയോഗിച്ച് തടയണ നിർമ്മിച്ചത്. കൂടാതെ സ്കൂൾ വളപ്പിൽ പക്ഷികൾക്കും , മറ്റു ജീവികൾക്കും കുടിവെള്ളമൊരുക്കുകയും ചെയ്തു. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ പി.പി.സഹദേവൻ, വി.യശോദ, കെ.ജി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.