ലോക ജലദിനത്തിൽ പക്ഷികൾക്ക് ദാഹജലമൊരുക്കി വനം വകുപ്പും വന സംരക്ഷണ സമിതിയും.

ലോക ജലദിനത്തിൽ പക്ഷികൾക്ക് ദാഹജലമൊരുക്കി വനം വകുപ്പും വന സംരക്ഷണ സമിതിയും.

രാജപുരം: ലോക ജലദിനത്തിൽ വനംവകുപ്പ്, വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ വനാന്തരങ്ങളിൽ മുള പാത്രങ്ങളിൽ പക്ഷികൾക്ക് ദാഹലമൊരുക്കി. റാണിപുരം, ഓട്ടമല വനങ്ങളിലാണ് മരക്കൊമ്പുകളും പാറപ്പുറങ്ങളിലും മുള കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ വെള്ളം തയാറാക്കി സ്ഥാപിച്ചത്. കൊടും ചൂടിൽ വനത്തിനകത്തെ നീർചാലുകൾ വറ്റിയതോടെ ജലക്ഷാമം രൂക്ഷമാണ്. ഓട്ടമല വനഭാഗങ്ങളിൽ 35 ഓളം മുള പാത്രങ്ങളിൽ ദാഹജലം നിറച്ച് വച്ചു. റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനഭാഗങ്ങളിൽ 30 പാത്രങ്ങളിലായി പക്ഷികൾക്ക് വെള്ളം നിറച്ചു. റാണിപുരം, ഓട്ടമല വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ പി.നിർമ്മല, എം.ബാലകൃഷ്ണൻ, സെക്ഷൻ ഓഫിസർ ബി.ശേഷപ്പ, സുരേഷ് നീലച്ചാൽ, വനംവകുപ്പ് വാച്ചർമാർ, വനസംരക്ഷണ സമിതി അംഗങ്ങൾ എന്നിവർ പങ്കാളികളായി. റാണിപുരം വനത്തിൽ ആനകൾക്കും മറ്റു മൃഗങ്ങൾക്കും വെളളം കുടിക്കാനായി നേരത്തെ കുളം നിർമ്മിച്ചിരുന്നു.

Leave a Reply