ഇരിയയിലെ ജിഷ്ണുവിന് ചികിത്സാ സഹായം കൈമാറി.
രാജപുരം: തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരിയ കാട്ടുമാടത്തെ ജിഷ്ണുവിന് കുടുംബൂർ കോളനിയിലെ മ്യൂസിക്-23 വാട്സാപ് കൂട്ടായ്മ സംഗീത യാത്രയിലൂടെ സ്വരൂപിച്ച
22022 രൂപ ഇരിയയിൽ അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ
മ്യൂസിക് കൂട്ടായ്മ ഭാരവാഹികൾ ജിഷ്ണുവിന്റെ അമ്മയ്ക്ക് കൈമാറി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നയർ മുഖ്യാതിഥിയായി സംബന്ധിച്ചു. മ്യൂസിക് കൂട്ടായ്മ ഭാരവാഹികളായ കെ.ദേവൻ, എസ്ടി പ്രമോട്ടർ കെ.ദിനേശ്, കെ.ബാബു, ബിജിത്ത്, ഊരുമൂപ്പൻ കൃഷ്ണൻ കുടുംബൂർ എന്നിവർ നേതൃത്വം നൽകി.