രാഹുൽ ഗാന്ധിക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല.
രാജപുരം: എ ഐ സി സി മുൻ പ്രസിഡന്റും വയനാട് എം പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കരയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പൂടംകല്ലിൽ നിന്നും ചുള്ളിക്കരയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറി പ്രതിഷേദ ജ്വാല. തുടർന്ന് ചുള്ളിക്കരയിൽ നടന്ന യോഗം കെ പി സി സി മെമ്പറും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മീനാക്ഷി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഫാസിസ്റ്റ് ഭരണത്തെ ഗാന്ധിയൻ സമരത്തിലൂടെ നേരിടുമെന്നും, ജനാധിപത്യ മതേതര ആശയങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയു എന്നും മീനാക്ഷി ബാലകൃഷ്ണൻ യോഗം പറഞ്ഞു. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസുദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ കെ.ജെ.ജെയിംസ്, എം എം.സൈമൺ, ടി.യു.പത്മനാഭൻ നായർ, കർഷക കോൺഗ്രസ് കാഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ജെയിൻ തോമസ്, സേവാദൾ സംസ്ഥാന സെക്രട്ടറി സ്കറിയ തോമസ്, ബ്ലോക്ക് ഭാരവാഹികളായ, അഡ്വ.സണ്ണി മുത്തോലി, പി.എ.ഗംഗാധരൻ, പി.എ.ആലി, കൃഷ്ണൻ നായർ, മുരളി പനങ്ങാട്, സജി പ്ലാച്ചേരി പുറത്ത്, ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ്, പഞ്ചായത്ത് മെമ്പർമാരായ പി.സി.രഘു നാഥൻ, അഡ്വ. ഷിജ, ആൻസി ജോസഫ് , കെ.ഗോപി, ബി.അജിത് കുമാർ, മാലോത്ത് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല, അമൽ പാരത്താൽ, വിഷ്ണു പനത്തടി, മുഹമ്മദ് ശിഹാബ്, എൻ.ടി.മാത്യു, വിഷ്ണു പനത്തടി, നാരായണൻ വയമ്പ്, സുരേന്ദ്രൻ ബളാൽ, വിനോദ് ജോസഫ്, ഷിന്റോ, ജെയിൻ ചുള്ളിക്കര, നാരായണൻ പടിമരുത്, ചാക്കോ വള്ളിക്കടവ് എന്നിവർ സംസാരിച്ചു. കെ.മാധവൻനായർ സ്വാഗതവും യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.