കോളിച്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും.
രാജപുരം: കോളിച്ചാൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ 5.30 ന് ഗണപതി ഹോമം, 8 മണിക്ക് പയംകുറ്റി, 9 മണിക്ക് സഹസ്ര നാമാർച്ചന, വൈകിട്ട് മണിക്ക് സർവൈശ്വര്യ വിളക്ക് പൂജ, 6 മണിക്ക് വിവിധ ക്ഷേത്ര മാതൃസമിതികൾ അവതരിപ്പിക്കുന്ന തിരുവാതിര, ആദരിക്കൽ, നാടോടി നൃത്തം, 8.30 മുതൽ നൃത്ത നൃത്യങ്ങൾ. 8 ന് രാവിലെ 8 മണിക്ക് പയംകുറ്റി, 10 മണിക്ക് സംഗീതാർച്ചന, 11 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, വൈകിട്ട് 4 മണിക്ക് ഭക്തിഗാനാർച്ചന, 6 മണിക്ക് ഊട്ടും വെള്ളാട്ടം, 9 മണിക്ക് സന്ധ്യാവേല, 10 മണിക്ക് കലശം എഴുന്നള്ളിപ്പ്, തുടർന്ന് കളിക്കപ്പാട്ട്, 9 ന് പ്രതിഷ്ഠാ ദിനത്തിൽ രാവിലെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, 11 മണി മുതൽ അന്നദാനം, 11.30 ന് കുട്ടികളുടെ ചോറൂണ്, 2 മണിക്ക് തുലാഭാരം, 7 മണിക്ക് കലശം പാടി പൊലിപ്പിച്ച് മുത്തപ്പനെ മലകയറ്റൽ.