പെസഹാ വ്യാഴം: പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു.

പെസഹാ വ്യാഴം: പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു.

രാജപുരം: പെസഹാ വ്യാഴത്തോടനുബന്ധിച്ച് പള്ളികളിൽ കാൽ കഴുകൽ, ശുശ്രൂഷയും, പ്രത്യേക പ്രാർത്ഥനയും നടന്നു. രാജപുരം ഹോളി ഫാമിലി പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷയ്ക്ക് ഫൊറോന വികാരി ഫാ .ജോർജ് പുതുപറമ്പിൽ കാർമികത്വം വഹിച്ചു. നാളെ വൈകിട്ട് 4.30 ന് പാലങ്കല്ലിൽ നിന്നും രാജപുരത്തേക്ക് കുരിശിന്റെ വഴി നടത്തും. പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ, മറ്റു തിരുക്കർമങ്ങൾ എന്നിവ നടന്നു. പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ നടന്ന പെസഹ തിരുക്കർമങ്ങൾക്ക് വികാരി ഫാ.ജോസഫ് പൗവ്വത്തിൽ കാർമികത്വം വഹിച്ചു .

Leave a Reply