മൻ കി ബാത്ത്: രാജ്ഭവനിലേക്ക് ക്ഷണം ലഭിച്ച് ശ്രദ്ധ തമ്പാൻ.
രാജപുരം: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി നാളെ രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കൊട്ടോടി അടുക്കം സ്വദേശിനി ശ്രദ്ധ തമ്പാന് ഗവർ ണറുടെ ക്ഷണം ലഭിച്ചു. 2015 സെപ്റ്റംബർ 20ന് നടത്തിയ മൻ കി ബാത്തിനെ ആസ്പദമാക്കി ശ്രദ്ധ തമ്പാൻ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രതികരണ ലേഖനങ്ങൾ തയാറാക്കി അയച്ചിരുന്നു. ഇതിന് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രത്യേക അഭിനന്ദനവും അറിയിച്ചിരുന്നു. കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി ആയിരിക്കെയാ ണ് ശ്രദ്ധ ലേഖനം അയച്ചത്. കൊട്ടോടി അടുക്കത്തിൽ ഇട യില്യം തമ്പാൻ നായർ – ജയശ്രീ ദമ്പതികളുടെ മകളാണ് ശ്രദ്ധ. ഇപ്പോൾ സിവിൽ സർവീസ് പരീ ക്ഷയ്ക്ക് വേണ്ടി തയാറെടുക്കുക യാണ് എംഎ ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയായ ശ്രദ്ധ തമ്പാൻ,