പരിസ്ഥിതി ദിനാഘോഷം : രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിൽ നവാഗതർക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി.

രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ കെ.ഒ.എബ്രാഹം പരിസ്ഥിതി ദിന സന്ദേശം നൽകി. പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന പരിസ്ഥിതി ദിന സന്ദേശമുൾക്കൊണ്ടു രാജപുരം കെസി വൈഎൽ അംഗങ്ങൾ നവാഗതരായ എല്ലാ കുട്ടികൾക്കും സ്‌റ്റീലിന്റെ വാട്ടർ ബോട്ടിൽ നൽകിയത് നവ്യാനുഭവമായി. പരിസരങ്ങളെ പെറ്റമ്മയെപ്പോലെ സ്നേഹിക്കുമെന്നും സംരക്ഷിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ എടുത്തു. പ്രവർത്തനങ്ങൾക്ക് സീനിയർ അസിസ്റ്റന്റ് ഷൈബി എബ്രാഹം, സ്‌റ്റാഫ് സെക്രട്ടറി സോണി കുര്യൻ, എസ്. ആർ.ജി കൺവീനർ ചൈതന്യ ബേബി എന്നിവർ നേതൃത്വം നൽകി.

Leave a Reply