രാജപുരം : ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 -24 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം സമുചിതമായി കൊണ്ടാടി. വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും വൃക്ഷത്തൈ മേടിച്ചു കൊണ്ട് പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികൾ റാലിയായി സെൻറ് മേരിസ് കോളേജിലേക്ക് പോവുകയും വൃക്ഷത്തൈ സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് മാത്യു പാറയിൽ, അധ്യാപിക ശ്രീമതി ബിനു സോണി എന്നിവർക്ക് കൈമാറുകയും ചെയ്തു അധ്യാപകരായ ജിൻസി തോമസ് വൈശാഖ് എ .ബി എന്നിവർ നേതൃത്വം നൽകി