മാലക്കല്ല് സെന്റ് മേരീസ് യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.

രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വായനാ വാര സമാപനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കലിന്റെ അദ്ധ്യക്ഷതയിൽ ഫാ. ഫിനിൽ ഈഴാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ കെ.ഒ.എബ്രാഹം, പി.ടി.എ. പ്രസിഡന്റ് എ.എ.ജോർജ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ സ്വാഗതവും ആർട്സ് കൺവീനർ ശ്രുതി ബേബി നന്ദിയും പറഞ്ഞു. വായനാ വാരത്തിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. എസ്ആർജി കൺവീനർ ചൈതന്യ ബേബി , ഷൈബി എബ്രാഹം, അനില തോമസ്, ഷീജ ജോസ്, ഡോൺ സി ജോജോ , അഭിയ ജോസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply