രാജപുരം: ഹോളി ഫാമിലി സ്കൂളിലെ ലഹരി വിരുദ്ധ ദിനം ഹോസ്ദുർഗ് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. മുഖ്യാതിഥിയായിരുന്ന രാജപുരം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതി ലഹരി വിരുദ്ധ ദിന സന്ദേശം നൽകി . പ്രസ്തുത ചടങ്ങിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ഹെഡ് മാസ്റ്റർ .ഒ.എ അബ്രാഹം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾ ഫ്ളാഷ് മോബ് , ലഹരി വിരുദ്ധ ഗാനം എന്നിവ അവതരിപ്പിച്ചു. ഹോസ്ദുർഗ് ലീഗൽ സർവ്വീസ് സൊസൈറ്റി പ്രതിനിധി സുരഭി ചടങ്ങിൽ നന്ദി പറഞ്ഞു.