രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി , റോസ് മേരി എന്നിവർ നേതൃത്വം നൽകി.
.