ജനശ്രീ മിഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു.

രാജപുരം: ജനശ്രീ സുസ്ഥിര വികസന മിഷൻ കാഞ്ഞങ്ങാട്ട് ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ.വി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സമിതി അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, ജില്ലാ സെക്രട്ടറി എം.രാജീവൻ നമ്പ്യാർ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാളൂർ, ജില്ലാ സമിതി അംഗങ്ങളായ ഡോ.വി.ഗംഗാധരൻ, രാജീവ് തോമസ്, കെ.വി ശാന്ത, കെ.സുരേശൻ, ടി.കെ നാരായണൻ, വിനോദ് ജോസഫ്, എം.ജയകുമാർ, ബാബു ചെമ്പേന, വി.കുഞ്ഞമ്പു, ജെയിൻ തോമസ്, സുജിത് മനക്കാട്ട്, സണ്ണി കുര്യാക്കോസ്, എൻ.വി ബാലചന്ദ്രൻ, ജോസ് മാത്യു, എം.വി സൂര്യ പ്രഭ എന്നിവർ സംസാരിച്ചു.
പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഉമേശൻ വേളൂർ, മധുസൂദനൻ ബാളൂർ, എം.രാജീവൻ നമ്പ്യാർ, കെഎസ്ആർടിസി എംപ്ലോയിസ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത വിനോദ് ജോസഫ്, കോൺഗ്രസ് മൈനോറിറ്റി സെൽ കാസർകോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് തോമസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സ്വയം സംരംഭകത്വത്തെക്കുറിച്ച്  രാമകൃഷ്ണൻ മോനാച്ച ക്ലാസ് എടുത്തു.

Leave a Reply