സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ

രാജപുരം: സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ . ഇന്ന് രാവിലെ പനത്തടിയിൽ ഇത്തരത്തിൽ അപകട ഭീഷണിയുയർത്തി നിന്നിരുന്ന മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ബളാംതോട് മായത്തി ജംഗ്ഷനടുത്ത് നാസർ എന്നയാളുടെ വീടിനടുത്തു നിൽക്കുന്ന മരം ഏതു സമയവും റോഡിലേക്ക് വീഴുന്ന സ്ഥിതിയാണ്. അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply