ചെറുപനത്തടി കോളേജിൽ കെൽട്രോണിന്റെ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകൾ .

രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെൽട്രോൺ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം
പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന പ്രസാദ് നിർവഹിച്ചു. കെൽട്രോൺ സെന്റ്‌ മേരിസ് കോളേജിൽ നടത്തുന്ന കോഴ്സുകൾ പ്രദേശത്തെ കുട്ടികൾക്കു വലിയ സാധ്യതകൾ തുറന്നു കൊടുക്കുന്നതാകുമെന്ന് പ്രസന്ന പ്രസാദ് പറഞ്ഞു. മലയോരമേഖലയിൽ ഇത്തരം ജോലി ഉറപ്പുനൽകുന്ന കോഴ്‌സുകളുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കോളേജ് ഡയറക്ടർ ഫാ. ജോസ് പാറയിൽ വിശദീകരിച്ചു. ഫാ. ജോസ് കളത്തിൽപറമ്പിൽ (എഫ് ഐ സി എഡ്യൂക്കേഷൻ കൗൺസിൽ ) അധ്യക്ഷത വഹിച്ചു. കെൽട്രോൺ പി ആർ ഒ അസിസ്റ്റന്റ് കോഴ്‌സുകളെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ കെ.കെ. വേണുഗോപാൽ, എൻ.വിൻസെന്റ്, കെ.ജെ.ജെയിംസ് എന്നിവർ പ്രസംഗിച്ചു. സെന്റ്‌ മേരിസ് കോളേജ് പ്രിൻസിപ്പാൾ നന്ദി പറഞ്ഞു.

Leave a Reply