രാജപുരം: മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
പാണത്തൂർ, കല്ലപ്പള്ളി, എള്ളുക്കൊച്ചി ഇടവകകളിലെ അമ്മമാർക്കായി മഴക്കാല പൂർവ്വ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെ കുറിച്ച്
പാണത്തൂർ പാരിഷ് ഹാളിൽ
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ.വർഗീസ് ചെരിയംപുറത്ത് ഉദ്ഘാടനം ചെയ്തു.
മേരി വരകുകാലായിൽ അധ്യക്ഷത വഹിച്ചു. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സിനി സെബാസ്റ്റ്യൻ ക്ലാസ്സ് എടുത്തു. ജോണി തോലമ്പുഴ, സിസ്റ്റർ എലിസബത്ത് എന്നിവർ സംസാരിച്ചു. ഷിജി ഈറ്റക്കലോടിയിൽ സ്വാഗതവും ബിജി വടക്കേൽ നന്ദിയും പറഞ്ഞു.