മാലോം വിശുദ്ധ അൽഫോൻസ പള്ളി നവനാൾ തിരുനാളിന് കൊടിയേറി.

രാജപുരം: മാലോം. വിശുദ്ധ അൽഫോൻസ പള്ളിയിലെ നവ നാൾ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. മാലോം ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം കൊടിയേറ്റ് നടത്തി. തുടർന്ന് കൂർബാന, വചനപ്രഘോഷണം നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്ന് വൈകിട്ട് 4.30 ന് ഫാ.തോമസ് വെള്ളൂർ പുത്തൻപുരയിലിന്റെ കാർമികത്വത്തിൽ കുർബാന, വചന പ്രഘോഷണം, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ കുർബാന, വചന പ്രഘോഷണം, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടാകും. 28 ന് വൈകിട്ട് 4.30 ന് കുർബാന വചന ഫാ.മാത്യു മൂക്കുഴിയുടെ കാർമ്മികത്വത്തിൽ തിരുനാൾ കൂർബാന, വചനപ്രഘോഷണം. നൊവേന, ലദിഞ്ഞ്, തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, സമാപനശീർവാദം, എന്നിവയോടെ സമാപനം.

Leave a Reply