രാജപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി – ആർക്ക് കോഴ്സിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ ആർക്കിടെക് എം.എസ്.നവ്യ അഭിനന്ദനങ്ങളുമായി വാർഡ് മെമ്പറും വാർഡ് സമിതി അംഗങ്ങളും വീട്ടിലെത്തി. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരത്ത് താമസിക്കുന്ന നവ്യയാണ് ഒന്നാം റാങ്ക് നേടി നാടിനഭിമാനമായത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു. മുൻ വൈസ് പ്രസിഡൻ്റ് പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, വാർഡ് സമിതി അംഗങ്ങളായ എൻ.അമ്പാടി, എം.തമ്പാൻ, ബി.മുരളി, എൻ.സുജിത്ത്, ഗോപകുമാരി എന്നിവർ സംബന്ധിച്ചു.ഗുരുപുരത്തെ കൺസ്ട്രക്ഷൻ വർക്കറായ ഷാജിയുടെയും സരസ്വതിയുടെയും മകളായ നവ്യ കാഞ്ഞങ്ങാട് അർബൻഗ്രാം ഡിസൈൻസ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു. സഹോദരി സൗമ്യ ഇൻഡുമണി ലിമിറ്റഡിൻ്റെ അസിസ്റ്റൻ്റ് മാനേജരായി വർക്കു ചെയ്യുന്നു.