രാജപുരം: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പനത്തടി പഞ്ചായത്ത് കുടുംബശ്രീ , സി.ഡി.എസ്, ജി.ആർ.സി എന്നിവരുടെ സഹകരണത്തോടെ ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചക്ക ഫസ്റ്റ് നാടിന്റെ ഉത്സവമായി മാറി .
പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു . പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ എം.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ ശിവ ദാസ്, ലതാ അരവിന്ദൻ , വാർഡംഗം കെ.കെ.വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ എൻ.വിൻസെന്റ്, രാധാ സുകുമാരൻ, സജിനി മോൾ, പ്രിൻസിപ്പൽ . എം.ഗോവിന്ദൻ, ഹെഡ്മിസ്റ്റ്ട്രസ് ഇൻ – ചാർജ് റിനി, സി.ഡി.എസ് ചെയർപേഴ്സൺ ആർ.സി.രജനി ദേവി , പിടിഎ വൈസ് പ്രസിഡണ്ട് രഞ്ജിത്ത്, മദർ പി.ടി.എ പ്രസിഡണ്ട് ജയശ്രീ ദിനേശ് എന്നിവർ നേതൃത്വം നൽകി.
നഴ്സറി . എൽ.പി , യു .പി വിഭാഗം കുട്ടികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് എസ്.പി.സി, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇലക്കറി മേള മുഖ്യ ആകർഷണമായി.
ചക്ക വിപണ രംഗത്തെ അനന്തസാധ്യതകൾ വിളിച്ചോതുന്നതായി ചക്ക ഫെസ്റ്റ് . രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ മുൻകൈയെടുത്ത പ്രവർത്തകരെ സംഘാടകസമിതി അഭിനന്ദിച്ചു. പനത്തടി പഞ്ചായത്തിലെ 15 വാർഡുകളുടെയും സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു . പി.ടി.എ പ്രസിഡണ്ട് കെ.എൻ.വേണു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു