റാണിപുരത്ത് തരിശായികിടന്ന അഞ്ചേക്കര്‍ സ്ഥലത്ത് പുനംകൃഷി നടത്താന്‍ വിത്തുവിതച്ചു

  • പനത്തടി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്തിന്റെയും മലനാട് ഫാര്‍മേഴ്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ റാണിപുരത്ത് തരിശായികിടന്ന അഞ്ചേക്കര്‍ സ്ഥലത്ത് പുനംകൃഷി നടത്താന്‍ വിത്തുവിതച്ചു പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. എം.പി ശാരദ അധ്യക്ഷത വഹിച്ചു. മലനാട് ഫാര്‍മേഴ്‌സ് ക്ലബ് കോഡിനേറ്റര്‍ പി.കെ ശശിധരന്‍, വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ്.മധുസൂദനന്‍, മലനാട് സൊസൈറ്റി സെക്രട്ടറി സുരേഷ് മാടക്കാല്‍, വനസംരക്ഷണ സമിതി ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍, ഗണേശന്‍.ടി.കെ രാഘവന്‍, സുലോചന, ബീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പനത്തടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെയും പന്ത്രണ്ടാം വാര്‍ഡിലെയും നൂറോളം തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രവര്‍ത്തിയില്‍ പങ്കാളികളായി. മലനാട് സഹകരണ സംഘം പ്രസിഡണ്ട് എം.പി ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു. ഒരേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.

Leave a Reply