അടോട്ട് കയയിൽ കുഴൽ കിണർ ലോറി അപകടം : 9പേർക്ക് പരിക്ക്.

രാജപുരം : വെള്ളരിക്കുണ്ട് താലൂക്ക് കള്ളാർ വില്ലേജിൽ അരയാർപ്പള്ളം എന്ന സ്ഥലത്ത് KA 01 MX 2831 നമ്പർ ബോർവെൽ ലോറി മറിഞ്ഞ് 9 പേർക്ക് പരിക്കേറ്റു. ആളപായമില്ല
കളളാര്‍ അടോട്ടുകയയില്‍ നിന്നും പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്ന 9 തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്കും 6 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയ്ക്കും മാറ്റി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply