അയ്യങ്കാവിലെ കുറ്റിപുളി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ അയ്യങ്കാവിലെ കുറ്റിപുളി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ എ.മധു സ്വാഗതം പറഞ്ഞു, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരായ പി.ഗംഗാധരൻ, കെ.ബാലകൃഷ്ണൻ, വി.നാരായണൻ, എ.കെ.ജി സ്വയം സഹായ സംഘം സെക്രട്ടറി ശരത് ദാമോദരൻ, സി ഡി എസ് മെമ്പർ വിജയ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. എഡിഎസ് അംഗങ്ങളും, കോളനി നിവാസികളും പ്രദേശത്തെ മറ്റു കുടുബങ്ങളും ചടങ്ങിൽ പങ്കെടുത്തു

Leave a Reply