രാജപുരം: കൃഷി വകുപ്പും, കള്ളാർ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം – 1 കാർഷക ദിനാചരണവും കർഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫിസർ മിനി പി ജോൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി , ബ്ലോക്ക് പഞ്ചായത്തംഗം സി.രേ, പഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ കെ.ഗോപി, പി.ഗീത , പഞ്ചായത്തംഗങ്ങളായ സണ്ണി ഓണശ്ശേരിയിൽ, എം.കൃഷ്ണകുമാർ , പഞ്ചായത്ത് സെക്രട്ടറി ജോസഫ് എബ്രഹാം, വെറ്റിനറി സർജൻ ജെതിൻദാസ് രാജു , സിഡിഎസ് ചെയർപേഴ്സൺ കമലാക്ഷി, പി.സി.തോമസ്, ജോഷി ജോർജ്ജ്, എം.എം.സൈമൺ, ബി.രത്നാകരൻ നമ്പ്യാർ , സി.ബാലകൃഷ്ണൻ നായർ , ഇബ്രാഹിം ചെമ്മനാട് , ടോമി വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ കെ.എം.ഹനീന സ്വഗതവും കൃഷി അസിസ്റ്റൻറ് പി.കെ.ശാലിനി നന്ദിയും പറഞ്ഞു. വിവിധ കൃഷി മേഖലയിൽ നിന്നായി എട്ടോളം കർഷകരെ ആദരിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ.സി.തമ്പാൻ നായർ സുസ്ഥിര കൃഷി എന്ന വിഷയത്തിൽ കാർഷിക സെമിനാർ നയിച്ചു.