രാജപുരം: ജെസിഐ ചുള്ളിക്കര രാജപുരം പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷൽ സ്കൂളിൽ ഓണാഘോഷവും, ഓണസദ്യയും സംഘടിച്ചു. രാജപുരം എസ് ഐ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ബിജു മത്തായി അധ്യക്ഷത വഹിച്ചു. എഎസ് ഐ രാജേഷ്, സിജു ചുള്ളിക്കര, സ്പെഷൽ സ്കൂൾ സുപ്പീരിയർ സിസ്റ്റർ ദിയ എന്നിവർ പ്രസംഗിച്ചു.. ജെസിഐ ചാപ്റ്റർ സെക്രട്ടറി വിനയ് മാങ്ങാട്ട്, ലിബിൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ, വടംവലി, ഗാനമേള എന്നിവ നടത്തി. ഓണസദ്യയോടെ സമാപിച്ചു.