രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023- 24 അധ്യയന വർഷത്തെ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഓണക്കോടിയുടുത്ത് വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് മാവേലിയെ എതിരേറ്റു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ ,മെഗാ തിരുവാതിരകളി ,അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട് ,വിവിധ മത്സരങ്ങൾ എന്നിവയും അരങ്ങേറി..സമാപന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ, പി ടി എ .പ്രസിഡൻറ് ശ്രീ ജോർജ് പി എ തുടങ്ങിയവർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .