രാജപുരം: കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്ക്കൂളില്‍ ഓണാഘോഷം നടത്തി. പരിപാടികളില്‍ വിജയിച്ച രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സുരേഷ് ബാബു സ്പോണ്സര് ചെയ്ത സമ്മാന വിതരണവും നടത്തി. ഒടയചാല് റോട്ടറി ക്ലബ് ഓണ സദ്യ സ്പോണ്സര് ചെയ്തു. ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഗീതയുടെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ, വാര്‍ഡ് മെമ്പര്‍ ബി.അജിത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രാഹം, ഭരണസമിതി അംഗങ്ങളായ ജോസ് പുതുശ്ശേരികാലായില്‍, എം.കൃഷ്ണകുമാര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് പ്രിന്‍സ്, സെക്രട്ടറി ചന്ദ്രന് , പിടിഎ പ്രസിഡന്റ് സതീശന്, വ്യാപാരി പ്രസിഡന്റ് ലൂക്കോസ് ചെറുവള്ളി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഡാലിയ മാത്യു സ്വാഗതവും ലീല ബിജു നന്ദിയും പറഞ്ഞു.