രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. സ്കൂളിലെത്തിയ അധ്യാപകരെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് അധ്യാപകരുടെ വിവിധ കായിക മത്സരങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. അധ്യാപകർക്കും. അനധ്യാപകർക്കും സ്കൂൾ മാനേജ്മെന്റു പിടിയും ചേർന്ന് നൽകുന്ന ഉപഹാരം പിടിഎ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർ വിതരണം ചെയ്തു.