ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ ഗുരു പൗർണമി സംഘടിപ്പിച്ചു.

രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു, റിട്ട. അധ്യാപകൻ ടി.ജെ.ജോസഫ്, കുമാരി അലോണ തെരേസ് എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം സ്വാഗതവും എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഒ.എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹോളിഫാമിലിയിലെ  അധ്യാപകർ ചേർന്ന് കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ നൽകി.

Leave a Reply